ഭാഷബോധനത്തിൽ പാത്രനാട്യത്തിനുള്ള പ്രാധാന്യം
ഭാഷാബോധനം ഒരു സജീവ പ്രക്രിയയാണ്. അധ്യാപകനും വിദ്യാർത്ഥികളും തമ്മിൽ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ആശയവിനിമയം അഭ്യാസപ്പെടുത്തുന്നത് ഭാഷാ പരിശീലനത്തിന് അത്യന്താപേക്ഷിതമാണ്. ഈ ഉദ്ദേശ്യം നിറവേറ്റാൻ ഏറ്റവും പ്രയോജനകരമായ രീതികളിലൊന്നാണ് പാത്രനാട്യം അഥവാ റോൾപ്ലേ (Role-Play). റോൾപ്ലേ എന്നത് ഒരാളുടെ അനുഭവങ്ങൾ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ അഭിനയരീതിയിൽ അവതരിപ്പിക്കുന്ന ഒരു പരിശീലനരീതിയാണ്. വിദ്യാർത്ഥികൾക്ക് വ്യത്യസ്ത പാത്രങ്ങൾ (Roles) കൈകാര്യം ചെയ്യുന്നതിനും ഭാവി സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും. ഭാഷാ പഠനത്തിൽ പ്രായോഗികമായി ഭാഷ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. ഭാഷാ പഠനത്തിൽ മുഖ്യമായ ലക്ഷ്യം ആശയവിനിമയ കഴിവ് വികസിപ്പിക്കുന്നതാണ്. റോൾപ്ലേയിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ഉള്ള കഴിവ് വികസിപ്പിക്കാൻ കഴിയും.ക്ലാസ്മുറിയിൽ മാത്രം സിദ്ധാന്തപരമായി പഠിച്ചാൽ ഭാഷയുമായി ഉള്ള ബന്ധം വ്യത്യസ്തമായിരിക്കും. റോൾപ്ലേയിൽ സജീവമായി പങ്കെടുപ്പിച്ച് സ്വാഭാവികമായ ഭാഷ ഉപയോഗം കൈവരിക്കാൻ സഹായിക്കുന്നു.ഭാവിയിൽ യഥാർത്ഥ ജീവിതത്തിൽ ...